KOYILANDY DIARY

The Perfect News Portal

കീഴരിയൂരിൽ കോവിഡ് ബാധിച്ച് സ്ത്രീ മരിച്ചു

കീഴരിയൂരിൽ കോവിഡ് ബാധിച്ച് സ്ത്രീ മരിച്ചു. ഗ്രാമ പഞ്ചായത്തിലെ 13-ാം വാർഡിൽ കോരപ്ര, ഫിർദൗസിൽ പാത്തുമ്മ (64) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് മരിച്ചത്. വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. മെഡിക്കൽ കോളജിലെത്തിയിട്ട് രണ്ട് ദിവസമായി. ഇന്നലെ ടെസ്റ്റ് നടത്തിയപ്പോഴാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

മൃതദേഹം ഏറ്റുവാങ്ങാൻ കീഴരിയൂർ പഞ്ചായത്ത് സെക്രട്ടറി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കീഴരിയൂർ സെൻട്രൽ പള്ളിയിൽ ഖബറടക്കാനാണ് തീരുമാനിച്ചത്. പരേതയുടെ ഭർത്താവ്: കുഞ്ഞിമൊയ്തി. മക്കൾ : ഫിറോസ് (ഗൾഫ്), സെമീർ (ഗൾഫ്), ശംസു, റോസ്‌ന.

Leave a Reply

Your email address will not be published. Required fields are marked *