KOYILANDY DIARY

The Perfect News Portal

അ​തി​ര്‍​ത്തി​യി​ലേ​ക്ക് ആയു​ധ​ങ്ങ​ളും തോക്കുക​ളും കടത്താനുളള ​പാക്കിസ്ഥാ​ന്‍റെ ശ്ര​മം ഇന്ത്യന്‍ സൈ​ന്യം പരാജയ​പ്പെ​ടു​ത്തി

ശ്രീ​ന​ഗ​ര്‍: ജ​മ്മു ക​ഷ്മീ​രി​ലെ കേ​ര​ന്‍ സെ​ക്ട​റി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ല്‍ കൂ​ടി അ​തി​ര്‍​ത്തി​യി​ലേ​ക്ക് ആ​യു​ധ​ങ്ങ​ളും തോ​ക്കു​ക​ളും ക​ട​ത്തി​വി​ടാ​നു​ള്ള പാ​ക്കി​സ്ഥാ​ന്‍റെ ശ്ര​മം ഇ​ന്ത്യ​ന്‍ സൈ​ന്യം പ​രാ​ജ​യ​പ്പെ​ടു​ത്തി. നാ​ല് എ​.കെ 47 തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളും സൈ​ന്യം പി​ടി​ച്ചെ​ടു​ത്തു.

കി​ഷെം​ഗം​ഗ ന​ദി​ക്ക് കു​റു​കെ ഒ​രു ക​യ​റി​ല്‍ കെ​ട്ടി​യി​രി​ക്കു​ന്ന ട്യൂ​ബി​ല്‍ കൂ​ടി ര​ണ്ട് മൂ​ന്ന് ആ​ളു​ക​ള്‍ ചി​ല സാ​ധ​ന​ങ്ങ​ള്‍ അ​തി​ര്‍​ത്തി​യി​ലേ​ക്ക് ക​ട​ത്തു​ന്ന​ത് സൈ​ന്യ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​രു​ന്നു.

ഉ​ട​ന്‍ ത​ന്നെ പ്ര​ദേ​ശം വ​ള​ഞ്ഞ സൈ​ന്യം നാ​ല് ബാ​ഗു​ക​ളി​ലാ​യി ഒ​ളി​പ്പി​ച്ച നാ​ല് ഏ​കെ 47 തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളും പി​ടി​ച്ചെ​ടു​ത്തു. പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് സൈ​ന്യം അ​റി​യി​ച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *