KOYILANDY DIARY

The Perfect News Portal

പ്രൈമറി കോണ്ടാക്ടിലുള്ളവർക്ക് നിർബന്ധിത ഡ്യൂട്ടി: കൊയിലാണ്ടി എ.ആർ. ക്യാമ്പിൽ 23 പോലീസുകാർക്ക് കോവിഡ്

കൊയിലാണ്ടി. കീഴരിയൂർ പഞ്ചായത്തിൽ നമ്പ്രത്ത്കരയിലെ കൊയിലാണ്ടി എ.ആർ. ക്യാമ്പിൽ 23 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രൈമറി കോണ്ടാക്ടിൽ നിരീക്ഷണത്തിൽ കിഴിയുന്നവർക്കും നിർബന്ധിത ഡ്യൂട്ടിയെന്ന് ആക്ഷേപം. കൊയിലാണ്ടി സ്റ്റേഷനിൽ ഇന്ന് ഡ്യൂട്ടിയിലുള്ള പോലീസുകാരനും കോവിഡ് സ്ഥിരീകരിച്ചതോടെ സ്റ്റേഷൻ്റെ പ്രവർത്തനം വരും ദിവസങ്ങളിൽ താളം തെറ്റുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ ദിവസം എ.ആർ. ക്യാമ്പിലെ പോലീസുകാർക്ക് കോവിഡ് സ്ഥി രീകരിക്കുകയും അവരിൽ നിന്ന് സമ്പർക്കമുണ്ടാകുകയും ചെയ്ത രോഗ ലക്ഷണം ഉണ്ടായ പോലീസുകരനെ നിരീക്ഷണത്തിലിരിക്കാൻ അനുവദിക്കാതെ നിർബന്ധിത ഡ്യൂട്ടി ചെയ്യുന്നതിനിടെ താലൂക്കാശുപത്രിയിൽ എത്തി നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരണമെന്ന് ആരോപണം ഉയരുന്നു.

ഇന്ന് കൊയിലാണ്ടി താലക്കാശുപത്രിയിൽ നടത്തിയ 110 പേരുടെ ആൻ്റിജൻ പരിശോധനയിലും ഇന്നലെ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിലുമാണ് 23 പോലീസുകാർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണം ഉള്ളവരെ നിരീക്ഷണത്തിൽ വിടാതെ ഡ്യൂട്ടി ചെയ്യിക്കുന്നതിലൂടെ പോലീസുകാരുടെ മാനസിക സംഘർഷം വർദ്ധിപ്പിക്കുമെന്നും സമൂഹ വ്യാപനത്തിലേക്ക് നാട് കടക്കുമെന്നുമാണ് ആരോഗ്യ വിദഗ്ദർ അഭിപ്രായ്പപെടുന്നത്. സംഭവത്തിൽ കൊയിലാണ്ടി സ്റ്റേഷനിൽ പ്രതിഷേധം പുകയുന്നുണ്ടെന്നാണ് അറിവ്. ക

Advertisements

ഴിഞ്ഞ രണ്ട് മാസത്തോളമായി കേരളത്തിലെ പോലീസുകാർക്ക് കോവിഡ് ചുമതലകൂടി നൽകിയിട്ട്. മറ്റ് ആരോഗ്യ പ്രവർത്തകരോടൊപ്പം പോലീസിനും അധിക ഡ്യൂട്ടി കൈവന്നു. സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ പോലീസ് രംഗത്തിറങ്ങിയതോടെ വലിയ മാറ്റങ്ങൾ ഉണ്ടായി എന്നത് വസ്തുതയാണ്. കോണ്ടാക്ടിലുള്ളവരെ കണ്ടാത്താനും നിരീക്ഷണത്തിൽ പ്രവേശിപ്പിക്കാനും പോലീസ് ഇടപെടൽ ഫലംകാണുകയും ചെയ്തിട്ടുണ്ട്. നാട്ടിൻ പുറങ്ങളിൽ ആളുകൾ സംഘം ചേർന്ന് നിൽക്കുന്ന അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ട്.

എന്നാൽ ഈ പ്രവർത്തനത്തെ താളം തെറ്റിക്കുന്ന സമീപനമാണ് കൊയിലാണ്ടിയൽ കാണുന്നതെന്ന് പോലീസുകാർക്കിടയിലും ആക്ഷേപം ഉയരുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ പോലീസുകാർക്ക് കോവിഡ് പിടിപെടാൻ കാരണമായാൽ കൊയിലാണ്ടി സ്റ്റേഷൻ അടച്ചിടേണ്ട സ്ഥിതിയിലേക്ക് പോകുമെന്നുമാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *