KOYILANDY DIARY

The Perfect News Portal

കരിപ്പൂര്‍ വിമാന താവളത്തില്‍ നിന്ന് 2.3 കിലോ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 2.3 കിലോ സ്വര്‍ണം പിടികൂടി. ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം പിടിച്ചെടുത്തത്.

തലശ്ശേരി സ്വദേശിനി ജസീല(27)യില്‍ നിന്ന് 1.64 കിലോ സ്വര്‍ണ മിശ്രിതമാണ് കണ്ടെടുത്തത്. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. . കൊടുവള്ളി സ്വദേശി മുഹമ്മദ് അസീബിന്റെ ശരീരത്തില്‍ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയില്‍ 660 ഗ്രാം സ്വര്‍ണവുമുണ്ടായിരുന്നു.

ഷാര്‍ജയില്‍ നിന്ന് എത്തിയ എയര്‍ അറേബ്യ വിമാനത്തിലാണ് ഇവരെത്തിയത്. ഗ്രീന്‍ ചാനല്‍ വഴി പുറത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. കസ്റ്റംസ് പ്രിവന്റീവ് കോഴിക്കോട് ഡിവിഷന്‍ ഡെപ്യൂട്ടി കമീഷണര്‍ ടി എ കിരണ്‍, സൂപ്രണ്ട് പ്രവീണ്‍കുമാര്‍, ഇന്‍സ്പെക്ടര്‍മാരായ ഇ മുഹമ്മദ് ഫൈസല്‍, സന്തോഷ് ജോണ്‍, ഡി സജിന്‍, ഹെഡ് ഹവില്‍ദാര്‍ എം സന്തോഷ്കുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *