KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയിൽ വീണ്ടും കോവിഡ് മരണം

കൊയിലാണ്ടി: നഗരസഭയിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. പൊരുവട്ടൂർ വെങ്ങളത്ത് കണ്ടി ബീരാൻ (52) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മൊടക്കല്ലൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ രോഗം ഭേദമാകാത്തതിനെ തുടർന്ന് ഇന്നലെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. MMCയിൽ നടത്തിയ കോവിഡ് ടെസ്റ്റ് നെഗറ്റീവായിരുന്നു. കോളജിലെത്തിയ ഉടനെ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക്‌ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

ഇയാളും ഭാര്യയും മാത്രമാണ് പെരുവട്ടൂരിൽ താമസിക്കുന്നത്. ഭാര്യയ്ക്ക് നടത്തിയ കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്‌. ബീരാന്റെ ഖബറടക്കം കൊയിലാണ്ടി മീത്തലക്കണ്ടി പള്ളിയിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടക്കും. കൊയിലാണ്ടി നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ, കെ.പി. രമേശൻ, ജെ.എച്ച്.ഐ.മാരായ കെ.കെ. പ്രസാദ്, റഫീഖലി, ഡ്രൈവർ ജിഷാന്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം മെഡിക്കൽ കോളജിലെത്തി മൃതദേഹം ഏറ്റുവാങ്ങി. ഏറ്റവും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ 2 മണിയോടുകൂടി കൊയിലാണ്ടിയിൽ ഖബറടക്കി. മറ്റ് വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. രണ്ട് മാസ മുമ്പ് നഗരസഭയിലെ 32-ാം വാർഡിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *