KOYILANDY DIARY

The Perfect News Portal

കോവിഡ് വ്യാപനം രൂക്ഷം: സംസ്ഥാനത്ത് ഇന്ന് മുതല്‍ നിരോധനാജ്ഞ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നുമുതൽ കടുത്ത നിയന്ത്രണം. ഒക്ടോബർ 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നിരോധനാജ്ഞ. ജില്ലാ കളക്ടർമാരാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് ജില്ലകളിൽ നിയന്ത്രണം ഏർപ്പെ ടുത്തുന്നത്. കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല.
കണ്ടെയിന്മെന്റ് സോണുകളില് കൂടുതല് കടുത്ത നിയന്ത്രണങ്ങളുണ്ടാകും. 144 പ്രഖ്യാപിച്ചിരിക്കുന്നതിനാല് ആളുകൾ കൂട്ടം കൂടാന് പാടില്ല.അഞ്ചുപേരില് കൂടുതല് ആളുകൾ കൂട്ടം ചേരുന്നത് വിലക്കിയിട്ടുണ്ട്.

Advertisements

കടകൾ, ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ തുറന്നു പ്രവർത്തിക്കും. പ്രഖ്യാപിച്ച പരീക്ഷകൾക്കും തടസമില്ല. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മത ചടങ്ങുകൾ എന്നിവയ്ക്കുള്ള ഇൻഡോർ പരിപാടികളിൽ പരമാവധി 20 പേരെവരെ പങ്കെടുപ്പിക്കാം.

പ്രാർത്ഥനാ ചടങ്ങുകൾക്കും. ശവസംസ്കാര ചടങ്ങുകൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും. കണ്ടെയ്ന്മെന്റ് സോണിനു പുറത്ത് പരമാവധി 50 പേരെ പങ്കെടുപ്പിച്ച്‌ വിവാഹ ചടങ്ങുകള് നടത്താം.

Leave a Reply

Your email address will not be published. Required fields are marked *