KOYILANDY DIARY

The Perfect News Portal

സ്കൂള്‍ കുട്ടികള്‍ക്ക് വീണ്ടും ഭക്ഷണക്കിറ്റ്‌

തിരുവനന്തപുരം: സ്കൂള്‍ കുട്ടികള്‍ക്ക് വീണ്ടും സര്‍ക്കാര്‍ വക ഭക്ഷ്യക്കിറ്റ്. അരിയും ചെറുപയറും കടലയും തുവര പരിപ്പും ഉഴുന്നും ഭക്ഷ്യ എണ്ണയും മൂന്നിനം കറി പൗഡറുമടക്കം ഒമ്പതിനം കിറ്റിലുണ്ടാകും. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കാണ് ലഭിക്കുക.

27 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളിലെ ഭക്ഷ്യഭദ്രതാ അലവന്‍സായാണ് കിറ്റ് നല്‍കുക. 100 കോടി രൂപയാണ് ആകെ ചെലവ്. കേന്ദ്ര ധനസഹായവുമുണ്ട്. മൂന്ന് മാസത്തിലെ അവധിദിനങ്ങള്‍ ഒഴികെയുള്ള 62 ദിവസം അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യവും പാചക ചെലവിനത്തില്‍ വരുന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജന­ങ്ങളുമാണ് ലഭിക്കുക.

പ്രീ-പ്രൈമറി കുട്ടികള്‍ക്ക് രണ്ട് കിലോഗ്രാം അരിയും 308 രൂപയുടെ പലവ്യഞ്ജനങ്ങളും അടങ്ങിയതാകും കിറ്റ്. പ്രൈമറി വിഭാഗത്തിന് ഏഴ് കിലോ അരിയും 308 രൂപയുടെ പലവ്യഞ്ജനങ്ങളും. അപ്പര്‍ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് 10 കിലോ അരിയും 462 രൂപയുടെ പലവ്യഞ്ജനങ്ങളും ലഭിക്കും. സപ്ലൈകോ മുഖേന ലഭ്യമാക്കുന്ന ഭക്ഷ്യക്കിറ്റുകള്‍ സ്കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റി, പിടിഎ, എസ്‌എംസി എന്നിവയുടെ മേല്‍നോട്ടത്തില്‍ വിതരണം ചെയ്യും. നേരത്തേ ഏപ്രില്‍, മെയ് മാസങ്ങളിലെ ഭക്ഷ്യക്കിറ്റ് വിതരണം ജൂലൈയില്‍ നടത്തിയിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *