KOYILANDY DIARY

The Perfect News Portal

വ​യോ​ധി​ക​നെ കു​ത്തി​ക്കൊ​ല്ലാ​ന്‍ ശ്ര​മം; ബ​ന്ധു​വ​ട​ക്കം മൂ​ന്നു​പേ​ര്‍ അറസ്റ്റിൽ

തൃ​ശൂ​ര്‍: ഒ​ല്ലൂ​രി​ല്‍ ന​ടു​റോ​ഡി​ല്‍ വ​യോ​ധി​ക​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം. സം​ഭ​വ​ത്തി​ല്‍ ബ​ന്ധു ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഒ​ല്ലൂ​ര്‍ ക്രി​സ്റ്റ​ഫ​ര്‍ ന​ഗ​ര്‍ സ്വ​ദേ​ശി വെ​ള​പ്പാ​ടി വീ​ട്ടി​ല്‍ ശ​ശി​യെ (60) ആണ് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മ​മു​ണ്ടാ​യ​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ശ​ശി​യു​ടെ അ​ടു​ത്ത ബ​ന്ധു​വു​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ വ​യോ​ധി​ക​നെ ക്രി​സ്റ്റ​ഫ​ര്‍ ന​ഗ​റി​ലു​ള്ള വൈ​ലോ​പ്പി​ള്ളി സ്കൂ​ളി​നു മു​ന്നി​ല്‍ വ​ച്ച്‌ സ​ഹോ​ദ​ര​ന്‍റെ മ​ക​ന്‍ അ​ക്ഷ​യ്കു​മാ​റും ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് ക​ത്തി​കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​നു താ​ഴെ പു​റ​ത്തും തോ​ളി​ലും കു​ത്തേ​റ്റി​ട്ടു​ണ്ട്. പു​റ​ത്തേ​റ്റ കു​ത്ത് ആ​ഴ​ത്തി​ലു​ള്ള​താ​ണ്. പ​രി​ക്കേ​റ്റ ശ​ശി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Advertisements

ബ​ന്ധു​ക്ക​ളാ​യ ശ​ശി​യും അ​ക്ഷ​യ്കു​മാ​റും ത​മ്മി​ല്‍ നാ​യ വ​ള​ര്‍​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്ന് പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *