KOYILANDY DIARY

The Perfect News Portal

ശാരദാ നായര്‍ അന്തരിച്ചു

പാലക്കാട്: കന്മദം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടി ശാരദാ നായര്‍ (92) അന്തരിച്ചു. തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ്.

കന്മദത്തില്‍ മോഹന്‍ലാലിനൊപ്പം ചെറിയ നൃത്തച്ചുവടുകളുമായി എത്തിയ ‘മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ’ എന്ന ഗാനം ഹിറ്റായിരുന്നു. 1999ല്‍ അനില്‍ ബാബുവിന്റെ സംവിധാനത്തിലൊരുങ്ങിയ ജയറാം-മോഹിനി ചിത്രം പട്ടാഭിഷേകത്തിലും മുത്തശ്ശി വേഷമിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *