KOYILANDY DIARY

The Perfect News Portal

കോവിഡ് വ്യാപനം രൂക്ഷം: ആള്‍ക്കൂട്ട സമരങ്ങള്‍ യു.ഡി.എഫ് അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: യുഡിഎഫും വിവിധ പോഷക സംഘടനകളും സര്‍ക്കാരിനെതിരെ സംസ്ഥാനത്ത് നടത്തിവന്നിരുന്ന ആള്‍ക്കൂട്ട പ്രക്ഷോഭങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ആള്‍ക്കൂട്ട സമരങ്ങള്‍ താല്‍ക്കാലിമായി നിര്‍ത്തിവയ്ക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്. സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങള്‍ ഇനിയും തുടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

യുഡിഎഫ് നേതാക്കള്‍ ഇന്ന് രാവിലെ നടത്തിയ അനൗദ്യോഗികമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ടും സ്വര്‍ണക്കടതേത് കേസ് പശ്ചാത്തലത്തിലും സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ചും എല്ലാ ജില്ലകളിലും വന്‍ പ്രക്ഷോഭമാണ് യുഡിഎഫ് നടത്തിവന്നിരുന്നത്. പല സമരങ്ങള്‍ പൊലീസ് നടപടിയിലേക്കും സംഘര്‍ഷത്തിലും കലാശിച്ചിരുന്നു.

തലസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലും സമരങ്ങള്‍ക്കെതിരെ അണികളിലും പൊതുജനങ്ങളിലും വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് സമരം നിര്‍ത്തിവയ്ക്കാന്‍ യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്തിന്റെ കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട വിവാദങ്ങളും ഈ തീരുമാനത്തിലേക്ക് യുഡിഎഫിനെ എത്തിക്കുകയായിരുന്നു.

Advertisements

അതേസമയം, സംസ്ഥാനത്ത് പ്രതിപക്ഷം നടത്തുന്ന സമരത്തെ മുഖ്യമന്ത്രി ദിവസങ്ങള്‍ക്ക് മുമ്ബ് വാര്‍ത്ത സമ്മേളനത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോവിഡിനെതിരെ പ്രവര്‍ത്തിക്കാനുളള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ആള്‍ക്കൂട്ട സമരങ്ങള്‍ വിഘാതമാകുകയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് പറഞ്ഞത്. സാമൂഹിക അകലം പാലിക്കല്‍ മുതലായ കോവിഡ് പ്രോട്ടോക്കോള്‍ സമരക്കാര്‍ പാലിക്കുന്നില്ല. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ടികളും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.

നമ്മുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അക്ഷീണം പ്രയത്നിക്കുന്ന സേനയാണ് പൊലീസ്. അതിനുള്ള പ്രത്യുപകാരമായി അവര്‍ക്കിടയില്‍ രോഗം പടര്‍ത്തുകയാണോ വേണ്ടതെന്ന് എല്ലാവരും ചിന്തിക്കണം. അവരും മനുഷ്യരാണ്. മനുഷ്യ ജീവനുകളേക്കാള്‍ വിലപ്പെട്ടതായി മറ്റൊന്നുമില്ല എന്ന് എല്ലാവരും തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *