KOYILANDY DIARY

The Perfect News Portal

മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യു​ടെ​യും പോ​ലീ​സു​കാ​രു​ടെ​യും വീ​ടാ​ക്ര​മി​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി യു​വ​മോ​ര്‍​ച്ച നേതാവ്

കൊ​ല്ലം: ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യു​ടെ​യും പോ​ലീ​സു​കാ​രു​ടെ​യും വീ​ടാ​ക്ര​മി​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി യു​വ​മോ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശ്യാം ​രാ​ജ്. മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​ന്‍റെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ടു​ള്ള മാ​ര്‍​ച്ച്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്ക​വേ​യാ​ണ് ഭീ​ഷ​ണി. കു​ണ്ട​റ​യി​ലെ മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യു​ടെ ഓ​ഫീ​സി​ലേ​ക്കാ​യി​രു​ന്നു മാ​ര്‍​ച്ച്‌.

മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യും പോ​ലീ​സു​കാ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും എ​വി​ടെ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​തെ​ന്നും, കു​ട്ടി​ക​ള്‍ എ​വി​ടെ​യാ​ണ് പഠി​ക്കു​ന്ന​തെ​ന്നു​മു​ള്ള വി​വ​ര​ങ്ങ​ളെ​ല്ലാം ത​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ട്. പോ​ലീ​സു​കാ​രു​ടെ വീ​ടു​ക​ളി​ലെ​ത്തു​മെ​ന്നു​മു​ള്ള ത​ര​ത്തി​ലു​ള്ള ഭീ​ഷ​ണി സ​ന്ദേ​ശ​മാ​ണ് ശ്യാം ​രാ​ജി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ​ത്. മ​ന്ത്രി ജ​ലീ​ല്‍ സ​ഞ്ച​രി​ച്ച കാ​റി​നു കു​റു​കെ വ​ണ്ടി​യി​ട്ട് ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​നും അ​പ​ക​ട​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തി​നും യു​വ​മോ​ര്‍​ച്ച​യു​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രേ നേ​ര​ത്തെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

ഇ​തേ​ത്തു​ട​ര്‍​ന്നു യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടു​ക​ളി​ല്‍ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് അ​തേ നാ​ണ​യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കു​മെ​ന്നാ​ണ് ശ്യാം ​രാ​ജ് പ​റ​ഞ്ഞ​ത്. അ​തേ​സ​മ​യം, യു​വ​മോ​ര്‍​ച്ച നേ​താ​വി​ന്‍റെ വി​വാ​ദ പ്ര​സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ പ​രാ​തി​ക​ളൊ​ന്നും വ​ന്നി​ട്ടി​ല്ല.

Advertisements

Leave a Reply

Your email address will not be published. Required fields are marked *