KOYILANDY DIARY

The Perfect News Portal

പരമ്പരാഗത കൃഷിഭൂമി പോലും കോർപ്പറേറ്റുകൾക്ക് അടിമപ്പെടുത്തേണ്ട സാഹചര്യം ഉണ്ടാകും ഇ.പി ദാമോദരൻ

കൊയിലാണ്ടി: ലോക് താന്ത്രിക് ജനതാദൾ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കർഷക രക്ഷാ സമരം സംസ്ഥാന ജന: സെക്രട്ടറി ഇ.പി ദാമോദരൻ  ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ കർഷക ബിൽ പാരമ്പരാഗത കൃഷിഭൂമി പോലും കോർപ്പറേറ്റുകൾക്ക് അടിമ പെടുത്തേണ്ട സാഹചര്യം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് ബാബു കുളൂർ അധ്യക്ഷത വഹിച്ചു. എം.പി ശിവാനന്ദൻ. ജെ.എൻ. പ്രേം ഭാസിൻ, എം.കെ പ്രേമൻ, രാമചന്ദ്രൻ കുയ്യണ്ടി, കെ.കെ മധു, എം.പി.അജിത, അവിനാശ് ചേമഞ്ചേരി , രജീഷ് മാണിക്കോത്ത് എന്നിവർ സംസാരിച്ചു.  സമരത്തിന് വി.വി. മോഹനൻ. ടി.കെ. രാധാകൃഷ്ണൻ , കേളോത്ത് ബാലൻ, പി.ടി രാഘവൻ, ജിതേഷ് എംപി, നിബിൻ കാന്ത്  മുണ്ടക്കളത്തിൽ, രജിൽ ലാൽ എം . പി പി ശാന്ത എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *