KOYILANDY DIARY

The Perfect News Portal

15 മിനിറ്റ് ഗുലാബ് ജാമൂന്‍ തയ്യാര്‍

എപ്പോഴായാലും അല്‍പം മധുരം കഴിക്കണം എന്ന് തോന്നിയാല്‍ ഉടനേ തന്നെ കടയില്‍ പോവുന്ന സ്വഭാവമാണോ? എന്നാല്‍ ഇനി വീട്ടില്‍ തന്നെ നമുക്ക് അല്‍പം സ്‌പെഷ്യല്‍ മധുരം ഇട്ടാലോ. അതിന് സഹായിക്കുന്ന ഒന്നാണ് ഗുലാബ് ജാമൂന്‍. ഇത് നിങ്ങളുടെ മധുരപ്രിയര്‍ക്ക് എപ്പോള്‍ വേണമെങ്കിലും നല്‍കാവുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വളരെഎളുപ്പത്തില്‍ തന്നെ നിങ്ങള്‍ക്ക് ഇത് തയ്യാറാക്കാവുന്നതാണ്. അതിന് വേണ്ടി ആകെ ചിലവാക്കേണ്ടത് 15 മിനിറ്റ് മാത്രം മതി. വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ നമുക്ക് ഇനി മുതല്‍ ഗുലാബ് ജാമൂന്‍ തയ്യാറാക്കാം. അതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളത് ഒന്ന് ഓടിച്ച്‌ നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

പാല്‍പ്പൊടി – അരക്കപ്പ്

Advertisements

മൈദ – കാല്‍കപ്പ്

ബേക്കിംഗ് സോഡ – ഒരു നുള്ള്

നെയ്യ് – 2 ടേബിള്‍ സ്പൂണ്‍

ഉപ്പ്- അല്‍പം

പഞ്ചസാര – 1 കപ്പ്

വെള്ളം – 1 കപ്പ്

ഏലക്ക – ആവശ്യത്തിന്

ചെറുനാരങ്ങ നീര് – അരമുറി

തയ്യാറാക്കുന്ന വിധം

ആദ്യം നമുക്ക് മാവ് തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം. അതിനായി ഒരു അരിപ്പയില്‍ അല്‍പം പാല്‍പ്പൊടി, മൈദ, ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ ഇട്ട് നല്ലതുപോലെ അരിച്ചെടുക്കണം. അതിന് ശേഷം ഇതിലേക്ക് നെയ്യ് ഒഴിക്കുക. ശേഷം മൈദ, പാല്‍പ്പൊടി മിക്്‌സിനോടൊപ്പം വെള്ളം ചേര്‍ത്ത് നല്ലതുപോലെ കുഴച്ചെടുക്കണം. ഇതിലേക്ക് പഞ്ചസാര പൊടിച്ചതും ഏലക്കയും കൂടി ചേര്‍ക്കാവുന്നതാണ്. ഇത് നല്ലതുപോലെ കുഴച്ചെടുത്ത് അത് അല്‍പ നേരത്തേക്ക് മാറ്റി വെക്കണം.

പാനി തയ്യാറാക്കുകയാണ് അടുത്തതായി വേണ്ടത്. പഞ്ചസാര അല്‍പം വെള്ളം ഒഴിച്ച്‌ നല്ലതുപോലെ നൂല്‍പ്പരുവത്തില്‍ ആക്കിയെടുക്കുകയാണ് ചെയ്യേണ്ടത്. ഇത് കട്ട കെട്ടാതിരിക്കുന്നതിന് വേണ്ടി അല്‍പം നാരങ്ങ നീരും ചേര്‍ക്കേണ്ടതാണ്. ശേഷം നമ്മള്‍ കുഴച്ച്‌ മാറ്റി വെച്ച മാവ് ചെറിയ ഉരുളകളാക്കി എണ്ണയില്‍ വറുത്ത് കോരി ഇത് പഞ്ചസാര പാനിയിലേക്ക് ഇടേണ്ടതാണ്. കുറേ സമയം ഇതില്‍ കിടന്ന് ഇവയെല്ലാം നല്ലതുപോലെ വീര്‍ത്ത് വരുന്നു. വേണമെങ്കില്‍ നിങ്ങള്‍ക്ക് അല്‍പം കുങ്കുമപ്പൂവും റോസ് വാട്ടറും മിക്‌സ് ചെയ്യാവുന്നതാണ്. നല്ല സ്വാദുള്ള ഗുലാബ് ജാമൂന്‍ റെഡി.

Leave a Reply

Your email address will not be published. Required fields are marked *