KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഹാർബർ ലാൻ്റിംഗ് സെൻ്ററിൽ നിയന്ത്രണ വിധേയമായി മത്സ്യം ഇറക്കാം


കൊയിലാണ്ടി. ഹാർബറിന് സമീപത്തെ ലാൻ്റിംഗ് സെൻ്ററിൽ കാലത്ത് 4 മണി മുതൽ 6 മണി വരെ 250 ബോക്സ് മത്സ്യം ഇറക്കുമതി ചെയ്യാൻ ഹാർബർ മാനേജ്മെൻറ് സൊസൈറ്റിയുടെ നേതൃത്ത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. HMS ൻ്റെ വളണ്ടിയർമാരുടെ നിർദ്ദേശം അനുസരിച്ചായിരിക്കും മത്സ്യ ഇറക്കുമതി. മത്സ്യ ബന്ധനത്തിന് നിലവിലുള്ള സോൺ ഒഴിവാക്കി. മത്സ്യ ബന്ധനത്തിനുള്ള സമയം കാലത്ത് 5 മണി മുതൽ വൈകീട്ട് 6 മണി വരെ തുടരും.

യോഗത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുധീർ കിഷൻ, താഹസിൽദാർ ഗോകുൽദാസ്, പോലീസ് CI സുഭാഷ് ബാബു, കൗൺസിലർ, നോഡൽ ഓഫീസർ, ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷീന, AEE (ഹാർബർ), ലെയ്സൺ ഓഫീസർ, HMS അംഗങ്ങൾ എന്നിവർ പങ്കെടുത്തു. നിയമ വിരുധമായി മത്സ്യ ബന്ധനം നടത്തുന്ന ചൈന എൻഞ്ചിൻ വെച്ചുള്ള ബോട്ടുകൾക്കെതിരെ നടപടിയെടുക്കാൻ അധികൃതരോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *