പി.എസ്.ജിക്ക് രണ്ടാം മത്സരത്തിലും തോല്‍വി
പാരിസ്: റഫറിക്ക് അഞ്ച് ചുവപ്പു കാര്‍ഡും 12 മഞ്ഞ കാര്‍ഡും പുറത്തെടുക്കേണ്ടി വന്ന മത്സരത്തില്‍ ഫ്രഞ്ച് ചാമ്ബ്യന്മാരായ പി.എസ്.ജിക്ക് തോല്‍വി. ലീഗ് വണ്ണില്‍ ആദ്യ ജയം തേടിയിറങ്ങിയ ചാമ്ബ്യന്മാര്‍ക്ക് ഒളിമ്ബിക്കോ മാഴ്സിലേക്കു മുന്നിലാണ് മുടക്കുമടക്കേണ്ടി വന്നത്. ആദ്യ മത്സരത്തില്‍ ആര്‍.സി ലെന്‍സിനോടും പി.എസ്.ജി തോറ്റിരുന്നു.
മത്സരം തുടക്കം മുതല്‍ കയ്യാങ്കളിയോടെയാണ് മുന്നേറിയത്. മത്സരത്തില്‍ 31ാം മിനുട്ടില്‍ ഫ്ലോറിയാന്‍ തോവിനിലൂടെ മാഴ്സെയുടെ വിജയഗോള്‍ പിറന്നത്. പയെറ്റ് ആണ് ഗോള്‍ ഒരുക്കിയത്.
കൊവിഡ് മുക്തനായി എത്തിയ നെയ്മറും ഡി മരിയയും കളത്തിലിറങ്ങിയിരുന്നെങ്കിലും ഗുണമുണ്ടായില്ല. മത്സരത്തിെന്റ അവസാന നിമിഷങ്ങളില്‍ കളിക്കാര്‍ നിയന്ത്രണം വിട്ടതോടെയാണ് റഫറിക്ക് ചുവപ്പ് കാര്‍ഡുകള്‍ പുറത്തെടുക്കേണ്ടി വന്നത്.
പി.എസ്.ജിയുടെ ലെയ്വിന്‍ കുര്‍സാവ, നെയ്മര്‍, ലിനാര്‍ഡോ പാരെദസ് എന്നിവര്‍ക്കും മാഴ്സെയുടെ ജോഡന്‍ അമാവി, ബെനെഡെറ്റോ എന്നിവര്‍ക്കുമാണ് ചുവപ്പ് കണ്ട് പുറത്തു പോകേണ്ടി വന്നത്.