KOYILANDY DIARY

The Perfect News Portal

ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി പഥത്തിൽ കർമ്മതിനതനായി കബീർ സലാല

കോഴിക്കോട്: ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി പഥത്തിൽ കർമ്മതിനതനായി കബീർ സലാല. കഴിഞ്ഞ ദിവസമാണ് ജനതാദൾ ( എസ് ) സംസ്ഥാന ജനറൽ സെക്രട്ടറിയായി പി. കെ. കബീർ സലാലയെ നോമിനേറ്റ് ചെയ്തു. 1987-ൽ ലോക്ദൾ പാർട്ടിയുടെ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറിയായി സജീവ രാഷ്ടീയത്തിൽ പ്രവേശിച്ച അദ്ദേഹം ഇപ്പോൾ ജനതാദൾ (എസ്) ൻ്റെ ജില്ലാ വൈസ് പ്രസിഡൻറും കേരള സംസ്ഥാന കമ്മിറ്റി അംഗവുമായി  പ്രവർത്തിച്ചു വരുന്നു.

നീണ്ട 35 വർഷത്തോളം ജില്ലാ ഭാരവാഹിയായി പ്രവർത്തിച്ച അനുഭവ സമ്പത്തുള്ള അപൂർവ്വം നേതാക്കളിൽ ഒരാളായാണ് കബീർ സലാലയെന്ന പൊതു പ്രവർത്തകനെ നാട് കാണുന്നത്. വിദ്യാർത്ഥി രാഷ്ടീയത്തിലൂടെ പൊതുരംഗത്ത് കടന്നു വന്ന അദ്ദേഹം നിരവധി കലാ കായിക സാമൂഹ്യ, സാംസ്കാരിക, രാഷ്ടീയ സന്നദ്ധ സംഘടനകളുടെ ഭാരവാഹിയായി സജീവമായി ഇപ്പോഴും സേവനം അനുഷ്ഠിക്കുന്നു. കൊയിലാണ്ടിയലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ പൊതു വേദിയിൽ നിറ സാന്നിദ്ധ്യമായ കബീർ സലാല മികച്ച പ്രാസംഗികനും സംഘാടകനുമാണ്.

ലോക കേരളസഭ പ്രത്യേക ക്ഷണിതാവ്, ജനതാ ട്രേഡ് യൂണിയൻ സെൻ്റർ (ജെ.ടി.യു.സി) കോഴിക്കേട് ജില്ലാ പ്രസിഡൻറ്, കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യ സംസ്ഥാന പ്രസിഡൻ്റ്, പ്രവാസി കൗൺസിൽ ഓഫ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ഒളിംപിക് അസോസിയേഷൻ അംഗം, കോഴിക്കോട് ജില്ലാ സ്പോർട്ട് സ് കൗൺസിൽ അംഗം, നിരവധി സഹകരണ സ്ഥാപനങ്ങളുടെ ഭരണ സമിതി അംഗം, കൊയിലാണ്ടി ഫിഷറീസ് ഹാർബർ മാനേജ്മെൻറ് കമ്മിറ്റി അംഗം, കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജ് ഉപദേശക സമിതി അംഗം എന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ചു വരുന്ന അദ്ദേഹം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും നിരവധി സംഘടനകളുടെയും അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.

Advertisements

ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ ക്ഷേമത്തിനായി നടത്തിയിട്ടുള്ള പ്രവർത്തനവും സംസ്ഥാനത്ത് കേരള പ്രവാസി സംഘത്തിൻ്റെ പ്രവർത്തനങ്ങൾക്ക് വലിയ സംഭവന നൽകിയ വ്യക്തികൂടിയാണ് പി.കെ. കബീർ സലാല. സംസ്ഥാനത്തിൻ്റെ പുതിയ ഭാരവാഹി സ്ഥാനം ലഭിച്ചതോടുകൂടി സഹപ്രവർത്തരും വൻ ആവേശത്തിലാണ്.

കോവിഡ് മഹാമാരിയോട് പൊരുതിക്കൊണ്ടിരിക്കുന്ന കേരളത്തിലെ ജനപക്ഷ എൽ.ഡി.എഫ്. സർക്കാരിനെതിരെ പ്രതിപക്ഷം നടത്തിക്കൊണ്ടിരിക്കുന്ന ഹീനമായ പ്രവർത്തനങ്ങളിൽ ശക്തമായ പ്രതിരോധനിര തീർക്കാൻ അദ്ദേഹം പ്രവർത്തകരോടാവശ്യപ്പെട്ടു. വരും നാളുകളിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള പോരാട്ടത്തിൽ ജനതാദൾ (എസ്) മുൻപന്തിയിലുണ്ടാകുമെന്നും എൽ.ഡി.എഫ് സർക്കാർ വീണ്ടും കേരളത്തിൽ അധികാരത്തിലെത്തുമെന്നും അദ്ധേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *