KOYILANDY DIARY

The Perfect News Portal

അഴിയൂരിൽ കോവിഡ് ബാധിച്ച് രണ്ട് പേർ മരിച്ചു

കോഴിക്കോട്​: കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ രണ്ടു പേര്‍ മരിച്ചു. ഇരുവരും കോഴിക്കോട് ഗവണ്‍മെന്‍റ്​ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. അഴിയൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് മനയില്‍ മുക്കിലെ ദാറുല്‍ സൈനബയിലെ എ.കെ സക്കറിയ (68), പതിമൂന്നാം വാര്‍ഡ് കറുപ്പകുന്നിലെ മാകൂട്ടത്തില്‍ മീത്തല്‍ ബാലകൃഷ്ണൻ (62) എന്നിവരാണ്​ മരിച്ചത്​.

എ.കെ സക്കറിയ ന്യൂമോണിയ ബാധിതനായി ഐ.സി.യുവില്‍ ആയിരുന്നു. ഈ മാസം നാലാം തീയതി മുതല്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ഹാജിയാര്‍ പള്ളിയില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കബറടക്കി. ഭാര്യ: പഞ്ചാരൻ്റെ വിട ആയിഷ. മക്കള്‍: യഹ്യ്യാ, യഹീഷ്, യഹ് ജാസ്, അഹമ്മദ് ഷുഹൈബ്.

ബാലകൃഷ്ണന്‍ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. കിഡ്നി രോഗിയാണ്. ഭാര്യ:അജിത. മക്കള്‍: അദീഷ്, ജിബീഷ്, അജേഷ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *