KOYILANDY DIARY

The Perfect News Portal

ചിക്കന്‍ ഫ്രൈ ചെയ്ത് കുരുമുളകില്‍ വരട്ടിയെടുത്തത്

രാത്രി ചപ്പാത്തിക്കും പൊറോട്ടക്കും എല്ലാം കഴിക്കാന്‍ പറ്റിയ ഒരു ചിക്കന്‍ വിഭവമാണ് ചിക്കന്‍ ഫ്രൈ ചെയ്ത് കുരുമുളകില്‍ വരട്ടിയെടുത്തത്. അല്‍പം വ്യത്യസ്തതയോടെ ചിക്കന്‍ വിഭവം പാകം ചെയ്യണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ടും വീട്ടില്‍ പെട്ടെന്ന് പരീക്ഷിക്കാവുന്ന ഒന്നാണ് ഈ സ്‌പെഷ്യല്‍ ചിക്കന്‍ വിഭവം. എന്നാല്‍ ഇത് എങ്ങനെ തയ്യാറാക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. രാത്രി ചപ്പാത്തിക്കൊപ്പം നമ്മുടെ സ്‌പെഷ്യല്‍ ചിക്കന്‍ ഫ്രൈ ചെയ്ത് വരട്ടിയത് എന്തുകൊണ്ടും നല്ലതാണ്.

ആവശ്യമുള്ള സാധനങ്ങള്‍

most read: 15 മിനിറ്റ് ഗുലാബ് ജാമൂന്‍ തയ്യാര്‍

Advertisements

ചിക്കന്‍ – അരക്കിലോ

സവാള – അരക്കിലോ

തക്കാളി – 3 എണ്ണം

പച്ചമുളക് – 5 എണ്ണം

കുരുമുളക് പൊടി – 2 സ്പൂണ്‍

മുളക് പൊടി- 1.5 സ്പൂണ്‍

മല്ലിപ്പൊടി – 3 സ്പൂണ്‍

മഞ്ഞള്‍പ്പൊടി – കാല്‍ സ്പൂണ്‍

ചിക്കന്‍ മസാല – അര ടീസ്പൂണ്‍

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1.5 സ്പൂണ്‍

ഉപ്പ് – പാകത്തിന്

വെളിച്ചെണ്ണ – വറുക്കാന്‍ പാകത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കന്‍ അല്‍പം ഉപ്പും കുരുമുളക് പൊടിയും മുളക് പൊടിയും മഞ്ഞള്‍പ്പൊടിയും മിക്‌സ് ചെയ്ത് അരമണിക്കൂര്‍ കഴിഞ്ഞ് വറുത്തെടുക്കുക. അതിന് ശേഷം ഒരു പാനില്‍ അല്‍പം വെളിച്ചെണ്ണ ഒഴിച്ച്‌ അതിലേക്ക് ഉള്ളിയും പച്ചമുളകും വെളുത്തുള്ളിയും എല്ലാം മിക്‌സ് ചെയ്യുക. ഉള്ളി നല്ലതുപോലെ വഴറ്റി ബ്രൗണ്‍ നിറമാവുമ്ബോള്‍ തക്കാളി ചേര്‍ക്കുക. തക്കാളി നല്ലതുപോലെ ഉടഞ്ഞ ശേഷം ഇതിലേക്ക് അല്‍പം മുളക് പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മല്ലിപ്പൊടി എന്നിവ മിക്‌സ് ചെയ്യുക. പൊടികളുടെ പച്ചമണം മാറുന്നത് വരെ അടിയില്‍ പിടിക്കാതെ ഇളക്കുക.

അതിന് ശേഷം അല്‍പം വെള്ളം ഒഴിച്ച്‌ നല്ല കുറുകിയ ഗ്രേവി ആക്കി എടുക്കണം. ഇത് നല്ലതു പോലെ കുറുകി വരുമ്ബോള്‍ അതിലേക്ക് അല്‍പം കുരുമുളക് പൊടിയും കൂടി ഇടുക. അതിന് ശേഷം വറുത്ത് വെച്ചിരിക്കുന്ന ചിക്കന്‍ ഇതിലേക്ക് ഇടാവുന്നതാണ്. അത് കഴിഞ്ഞ് ഇത് നല്ലതുപോലെ ഇളക്കി മിക്‌സ് ചെയ്ത് ഗ്രേവി വറ്റുന്നത് വരെ ഇളക്കിയെടുക്കുക. വേണമെന്നുണ്ടെങ്കില്‍ അതിലേക്ക് അല്‍പം ഗ്രാമ്ബൂ, ഗരം മസാല എന്നിവ ചേര്‍ക്കാവുന്നതാണ്. നല്ല സ്വാദിഷ്ഠമായ ചിക്കന്‍ ഫ്രൈ ചെയ്ത കറി തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *