KOYILANDY DIARY

The Perfect News Portal

യോഗ ചെയ്‌താല്‍ കോവിഡ് വരില്ലെന്നു പറഞ്ഞ കേന്ദ്ര മന്ത്രി ശ്രീപദ് നായ്ക്കിന് കോവിഡ്‌ സ്ഥിരീകരിച്ചു

ഡൽഹി : കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ. നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു. യോഗ ചെയ്താല്‍ കോവിഡ് വരില്ലെന്ന നായിക്കിന്റെ പ്രസ്താവന നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. കോവിഡ് ബാധിച്ച വിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഞാനിന്ന് കോവിഡ് പരിശോധനക്ക് വിധേയനായി. പോസിറ്റിവാണെന്ന് കണ്ടെത്തി. സാധാരണ നിലയില് തന്നെയാണ്. ഹോം ഐസൊലേഷന് തിരഞ്ഞെടുത്തു മന്ത്രി ട്വീറ്റ് ചെയ്തു. കഴിഞ്ഞ കുറച്ചുദിവസങ്ങൡലായി താനുമായി സമ്പർക്കത്തിലേർപ്പെട്ടവരോട് സ്വയം പരിശോധനക്ക് വിധേയരായി മുന്കരുതൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *