KOYILANDY DIARY

The Perfect News Portal

അബൂബക്കറിൻ്റെ മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഖബറടക്കി

കൊയിലാണ്ടി: അബൂബക്കറിൻ്റെ മൃതദേഹം സംസ്ക്കരിച്ചു. കോവിഡ് ബാധിച്ച് കൊയിലാണ്ടിയിൽ അദ്യ മരണം സംഭവിച്ച നഗരസഭയിലെ 32-ാം വാർഡിൽ  നസീബ് മൻസിൽ താമസിക്കുന്ന അബൂബക്കറിൻ്റെ (64) മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കൊയിലാണ്ടി മീത്തലക്കണ്ടി പള്ളിയിൽ ഖബറടക്കി. ഇന്ന് കാലത്താണ് അദ്ധേഹത്തിൻ്റെ മരണം കോഴിക്കോട് മെഡിക്കൽ കോളജിൽ സ്ഥിരീകരിച്ചത്. കൊയിലാണ്ടി ഈസ്റ്റ് റോഡിന് സമീപം താമസിക്കുന്ന ആബൂബക്കറിനെ 4 ദിവസം മുമ്പാണ്  കോവിഡ് ഫലം പോസിറ്റീവായതിനെ  തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. മറ്റ് ചില അലുഖങ്ങൾകൂടി ഉയുണ്ടായിരുന്നു എന്നാണ്  അറിയുന്നത്.

മരണം സംഭവിച്ച ഉടൻതന്നെ നഗരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ, പോലീസ്, മറ്റ് ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ ബന്ധുക്കളുമായി ബന്ധപ്പെട്ട് സംസ്ക്കാര ചടങ്ങുകളെക്കുറിച്ച് ചർച്ച നടത്തിയിരുന്നു. തുടർന്നാണ് കൊയിലാണ്ടി മീത്തലക്കണ്ടി പള്ളിയിൽ സംസ്ക്കരിക്കാൻ തീരുമാനിച്ചത്. കോഴിക്കോട് കോർപ്പറേഷൻ എൻഫോഴ്സ് മെൻ്റ്  സ്കോഡ് ലീഡറും ഹെൽത്ത് ഇൻസ്പെക്ടറുമായ സി.കെ. വത്സൻ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ. പി. രമേശൻ, ജെ.എച്ച.ഐ. കെ. ഷെമീർ, ആംബുലൻസ് ഡ്രൈവർ രാജേഷ് സി.പി, വളണ്ടിയർ ഇൻസാഫ് സിബിൻ, ജിഷാന്ത് ഡ്രൈവർ നഗരസഭ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഖബറിസ്ഥാനിലെ ചടങ്ങുകൾക്ക് അദ്ദേഹത്തിൻ്റെ 2 മക്കളും 3 ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *