KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ വീണ്ടും ഒരു കോവിഡ് പോസിറ്റീവ് കൂടി റിപ്പോർട്ട് ചെയ്തു

കൊയിലാണ്ടി നഗരസഭയിൽ വീണ്ടും ഒരു കോവിഡ് പോസിറ്റീവ് കൂടി റിപ്പോർട്ട് ചെയ്തു. നഗരസഭ പുളിയഞ്ചേരി 5 -ാം വാർഡിലാണ് പുതിയ കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ന് 6 പോസിറ്റീവ് കേസാണ് കൊയിലാണ്ടിയിൽ  ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം കിടഞ്ഞികുന്നിൽ വെച്ച് നടത്തിയ പി.സി.ആർ. ടെസ്റ്റിലാണ് പുറക്കാടുള്ള 25 വയസ്സുള്ള യുവാവിന് ഇന്ന് വൈകീട്ട് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇയാളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കൽ പ്രയാസമാണെന്നാണ് മനസിലാക്കുന്നത്. കോവിഡ്  ലക്ഷണമോ, മറ്റ് സമ്പർക്ക സംശയമോ ഇല്ലാതെയാണ് ഇയാൾ ടെസ്റ്റിന് വിധേയമായത്. ഇത് ഭീതി വർദ്ധിപ്പിച്ചിരിക്കുകയാണ്.

നഗരസഭയിൽ 38-ാം വാർഡിൽ താമസിച്ചിരുന്ന കഴിഞ്ഞ ദിവസം ഗൾഫിലേക്ക് പോയ മറ്റൊരാൾക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണെന്നാണ് വിവരം. ഗൾഫിൽ എത്തിയതിന് ശേഷം നടത്തിയ ടെസ്റ്റിലാണ് പോസിറ്റീവ് സ്ഥിരീകരിച്ചതെന്ന് അറിയുന്നു. 41-ാം വാർഡിലുള്ള ഇയാളുടെ ഭാര്യവീട്ടിൽ ഉൾപ്പെടെയുള്ളവരോട് കോറൻ്റൈനിൽ പോകാൻ ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടിരിക്കുകയാണ്.  

Leave a Reply

Your email address will not be published. Required fields are marked *