KOYILANDY DIARY

The Perfect News Portal

എൽ.എസ്.എസ്., യു.എസ്.എസ്. ജേതാക്കളെ അനുമോദിച്ചു

കൊയിലാണ്ടി: നഗരസഭയിലെ എൽ.എസ്.എസ്., യു.എസ്.എസ്. ജേതാക്കളെ അനുമോദിച്ചു.  കോവിഡ് 19 സാഹചര്യത്തിൽ കേന്ദ്രീകരിച്ചുള്ള ഒത്തുചേരലും മറ്റ് ചടങ്ങുകളും ഒഴിവാക്കിയാണ് ജേതാക്കൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്തത്. നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ സ്‌കോളർഷിപ്പ് വിതരണം ചെയ്തു. സ്‌കോളർഷിപ്പ് പരീക്ഷകളിൽ വിദ്യാർത്ഥികളോടൊപ്പം അധ്യാപകരും രക്ഷിതാക്കളും പങ്കുചേർന്നു. നഗരസഭയുടെ ഇടപെടൽ ഇത്തവണ വിജയത്തിളക്കം വർദ്ധിപ്പിച്ചു. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തിയ കോതമംഗലം ഗവ: എൽ.പി. സ്‌കൂൾ മികച്ച പ്രവർത്തനം കാഴ്ചവെച്ചു. പരിശീലന കളരികളും, ക്യാമ്പുകളും വർക്ക് ഷീറ്റ് വിതരണവും വിജയത്തിന് മാറ്റ്കൂട്ടി. നഗരസഭ കൗൺസിൽ പി. എം. ബിജു, ഹെഡ്മിസ്ട്രസ് ഹസീബ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *