KOYILANDY DIARY

The Perfect News Portal

വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘മിസ്ബാഹ്’ പരിപാടി സംഘടിപ്പിച്ചു

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് അറബിക് ക്ലബ്ബ് ആഭിമുഖ്യത്തിൽ ഈദ് സ്പെഷ്യൽ ഓൺലൈൻ പരിപാടി ‘മിസ്ബാഹ്’ സംഘടിപ്പിച്ചു. ജില്ലാ അറബിക് സ്പെഷ്യൽ ഓഫീസർ വി.ഷൗക്കത്തലി പരിപാടി ഉദ്ഘാടനം ചെയ്തു. മാപ്പിളപ്പാട്ട് ഗായകൻ ഷാഫി കൊല്ലം മുഖ്യാതിഥിയായിരുന്നു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് സമ്മാനദാനം നടത്തി. അറബിക് ക്ലബ്ബ് കൺവീനർ സി. ഖൈറുന്നിസാബി അദ്ധ്യക്ഷത വഹിച്ചു. മേലടി ഉപജില്ലാ അറബിക് കോംപ്ലക്സ് കൺവീനർ പി.സി.അഷ്റഫ്, എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, സനഫാത്തിമ, ഹംദാൻ നവാഫ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ അറബിക് കലാ പരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *