KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ സ്ഥിതി അതീവ ഗുരുതരം: ഇന്ന് 9 കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. ചെങ്ങോട്ടുകാവ് 1

കൊയിലാണ്ടി: കൊയിലാണ്ടിയിൽ സ്ഥിതി അതീവ ഗുരുതരം. ഇന്ന് 9 കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. നഗരസഭയിലെ മണമൽ 17-ാം വാർഡിൽ  കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായ ഓട്ടോറിക്ഷ ഡ്രൈവറുടെ അച്ഛനും അമ്മയ്ക്കും ഇന്ന് നടത്തിയ ടെസ്റ്റ് പോസിറ്റീവായിരിക്കുകയാണ്. കൊയിലാണ്ടി നഗരസഭ 30-ാം വാർഡിലെ കോമത്ത്കരയിൽ ഒരു കുടുംബത്തിലെ 7 പേർക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നഗരസഭയിലെ പട്ടണത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തെ 39-ാം വാർഡിലെ ഒരു കുടുംബത്തിലെ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആ കുടുംബത്തിലെ ഗൃഹനാഥൻ്റെ ഭാര്യ വീടായ കോമത്ത്കരയിലാണ് ഇന്ന് 7 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചരിക്കുന്നത്. 

ഭാര്യ, രണ്ട് മക്കൾ, അമ്മ, ഭാര്യ സഹോദരൻ, കൂടാതെ ഇവരുടെ വീട്ടിൽ കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് താമസിക്കാൻ എത്തിയ അമ്മയുടെ സഹോദരിക്കും മകനുമാണ് ഇന്ന് കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നടത്തിയ പി.സി.ആർ. ടെസ്റ്റ് റിസൽട്ടിലാണ് 9 പേരുടെയും പോസിറ്റീവ് സ്ഥിരീകരിച്ചത്. കൂടാതെ ചെങ്ങോട്ടുകാവ് പഞ്ചായത്തിലും ഇന്ന് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചരിക്കുന്നു. കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ച കൊയിലാണ്ടിയൽ സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും, അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കി ആരോഗ്യ പ്രവർത്തകുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യനും, 31-ാം വാർഡ് കൌൺസിലർ എൻ. കെ. ഗോകുൽ ദാസും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *