KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ മുഴുവൻ ഓട്ടോ തൊഴിലാളികൾക്കും കോവിഡ് ടെസ്റ്റ് നടത്തുന്നു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നാല്  ഓട്ടോ ഡ്രൈവർമാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ  ജില്ലാ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം കൊയിലാണ്ടിയിലെ മുഴുവൻ ഓട്ടോ തൊഴിലാളികൾക്കും കോവിഡ് ടെസ്റ്റ് നടത്തുന്നു. 4 ഓട്ടോ തൊഴിലാളികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കൽ ദുഷ്ക്കരമായ സാഹചര്യത്തിൽ മുഴുവൻ തൊഴിലാളികൾക്കും ടെസ്റ്റ് നടത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. റജിസ്ട്രേഷൻ പൂർത്തിയായാൽ അടുത്ത ആഴ്ച ചൊവ്വ, ബുധൻ, ദിവസങ്ങളിലായി ടെസ്റ്റ് നടത്താനാണ് ആരോഗ്യ വിഭാഗം  തീരുമാനിച്ചിട്ടുള്ളത്.
ടെസ്റ്റ് സെൻ്റർ തീരുമാനിക്കുന്നതിൻ്റെ മുന്നോടിയായി മുഴുവൻ തൊഴിലാളികളും അവരുടെ പേര്, വയസ്സ്, അഡ്രസ്സ്, പോസ്റ്റ്, ഫോൺ നമ്പർ എന്നിവ സഹിതം താഴെ കാണുന്ന നമ്പറിൽ നേരിട്ട് വിളിച്ചോ അല്ലെങ്കിൽ വാട്സ് ആപ്പ് മുഖേനയൊ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചിരിക്കുന്നു.
ഇതിനായി നാലോളം പേരെ ചുമതലപ്പെടുത്തി. എ. കെ. ശിവദാസൻ: 894300 8970, സുരേഷ് അമ്പാടി: 9495 679195, ഷംസു കൊല്ലം: 9847444960, ഷിജു: 994756 4471 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *