KOYILANDY DIARY

The Perfect News Portal

ചികിത്സയിലിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു: കൊല്ലം അശ്വിനി ഹോസ്പിറ്റൽ അടച്ചു

കൊയിലാണ്ടി. കൊല്ലം ചികിത്സയിലിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്തിനെ തുടർന്ന് കൊല്ലം അശ്വിനി ഹോസ്പിറ്റൽ അടച്ചു. നഗരസഭയിലെ 41-ാം വാർഡിൽ താമസിക്കുന്നയാൾക്ക് പനി ലക്ഷണം ഉണ്ടായതിനെ തുടർന്ന്  ജൂലായ് 24 ന് വൈകിട്ട് 3 മണി മുതൽ 27 ന് രാവിലെ 10-30 വരെ നാലു ദിവസങ്ങളിൽ കൊല്ലം അശ്വനി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പനി കുറവുണ്ടാകാത്തതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ആശുപത്രി അടക്കാൻ ആരോഗ്യ വിഭാഗം നിർദ്ദേശിക്കുകയായിരുന്നു. മേപ്പയൂരിലെ കോവിഡ് സ്ഥിരീകരിച്ച ആൾ 25ന് കാലത്ത് കൊല്ലത്തെ ഒരു ഫോൺ റീച്ചാർച്ച് കടയിൽ സന്ദർശനം നടത്തിയതിനെ തുടർന്ന് കടയും അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു. രണ്ട് സ്ഥലങ്ങളിലായി നിരവധി പേർ സമ്പർക്കപ്പട്ടികയിലുണ്ടെന്നാണറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *