KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്തെ മദ്യശാലകൾ അടക്കണം

കൊയിലാണ്ടി: മുചുകുന്ന് കൊറോണ വ്യാപനം ഭീകരമായ തോതിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ബാറുകൾ ഉൾപ്പെടെ മുഴുവൻ മദ്യശാലകളും അടച്ചുപൂട്ടണമെന്ന് കേളപ്പജി നഗർ മദ്യനിരോധന സമിതി ആവശ്യപ്പെട്ടു. ആരോഗ്യപ്രവർത്തകരും, സാമൂഹിക രാഷ്ടീയ നേതാക്കളും ഈ ആവശ്യം സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും സമതിയുടെ ഓൺലൈൻ യോഗം ആവശ്യപ്പെട്ടു. വി.എം രാഘവൻ, ഇച്ചച്ചേരി പത്മിനി, വി.കെ. ദാമോദരൻ, ഹമീദ് പുതുക്കുടി, എം.എ ബാലകൃഷ്ണൻ, വി.കെ നാരായണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *