KOYILANDY DIARY

The Perfect News Portal

പാറമടയിലെ കുളത്തിലേക്ക് ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു

ശാസ്താംകോട്ട: പാറമടയിലെ കുളത്തിലേക്ക് ചാടിയ യുവാവിൻ്റെ മൃതദേഹം ഫയര്‍ഫോഴ്സ് സ്കൂബാ വിഭാഗം കണ്ടെടുത്തു. പൂതക്കുഴി ലക്ഷ്മി ഭവനത്തില്‍ രാധാകൃഷ്ണപ്പിള്ളയുടെ മകന്‍ അമല്‍ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30യോടു കൂടിയാണ് ബൈക്കില്‍ വന്ന യുവാവ് 50 അടിയോളം താഴ്ചയുള്ള വെള്ളക്കെട്ടിലേക്ക് ചാടിയത്.

ഇന്ന് രാവിലെയാണ് മൃതദേഹം ശാസ്താംകോട്ട , കടപ്പാക്കട ഫയര്‍ഫോഴ്സ് വിഭാഗത്തിന്റെ സ്കൂബാ ഡൈവിംഗ് ടീം കണ്ടെത്തിയത്. സന്ദീപ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് പാറമട. തെരച്ചിലില്‍ ഫയര്‍ ഓഫീസര്‍ അനീഷിന് പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *