KOYILANDY DIARY

The Perfect News Portal

സ്വര്‍ണക്കടത്ത് കേസ്: മൂന്നുപേര്‍ കൂടി പിടിയില്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് മൂന്ന് പേരെക്കൂടി പിടിയിൽ. മൂവാറ്റുപുഴ സ്വദേശി ജലാല്‍(38), മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി (37), ഹംജത് അലി(51) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ സ്വര്‍ണക്കടത്തില്‍ വലിയ നിക്ഷേപം നടത്തിയിരുന്നവരാണെന്നാണ് കസ്റ്റംസ് നല്‍കുന്ന വിശദീകരണം.

നേരത്തെ അറസ്റ്റ് ചെയ്ത പെരിന്തല്‍മ്മണ്ണ സ്വദേശി കെ ടി റമീസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവരിലേിക്ക് അന്വേഷണം എത്തിയത്. മുവാറ്റുപുഴ സ്വദേശിയായ ജലാല്‍ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

കേരളത്തിലെത്തുന്ന സ്വര്‍ണത്തിന് കച്ചവടം ഉറപ്പിക്കുകയും വിതരണം ചെയ്യുകയും ഇതിനുവേണ്ട ഫണ്ട് കണ്ടെത്തുകയും ചെയ്യുന്നത് ഇവരാണെന്നാണ് സൂചന. അറസ്റ്റ് ചെയ്ത മൂന്ന് പേരെയും കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യങ്ങള്ക്കായുള്ള കോടതിയില് ഹാജരാക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *