KOYILANDY DIARY

The Perfect News Portal

തലശേരിയിൽ കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു

കണ്ണൂര്‍: കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ മരിച്ചു. തലശേരി പാലിശേരി സ്വദേശി പുനത്തില്‍ വീട്ടില്‍ ഷംസുദ്ദീന്‍ (48 ) ആണ് മരിച്ചത്. ജൂണ്‍ 24ന് കുവൈത്തില്‍ നിന്നെത്തിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

അമിത രക്തസമ്മര്‍ദ്ദത്തെതുടര്‍ന്ന് വെള്ളിയാഴ്ച തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ടാണ് പരിയാരം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണം. സംസ്കാരം കോവിഡ് പരിശോധനഫലം വന്നതിശേഷം.

Leave a Reply

Your email address will not be published. Required fields are marked *