KOYILANDY DIARY

The Perfect News Portal

വയോധികന്‍ കുഴഞ്ഞു വീണ് മരിച്ചു

കോട്ടയം: കോവിഡ്​ ഭീതിയില്‍ സഹായമെത്താന്‍ വൈകിയതിനെത്തുടര്‍ന്ന്​ നഗര മധ്യത്തില്‍ കുഴഞ്ഞുവീണ വയോധികന്‍ ആശുപത്രിയിലെത്തും മുമ്പ്​ മരിച്ചു. സ്വകാര്യ വാഹനങ്ങളില്‍ കയറ്റാന്‍ പലരും മടിച്ചതിനെത്തുടര്‍ന്ന്​ ചികിത്സ ലഭിക്കാതെ ഒരുമണിക്കൂറോളം റോഡില്‍ കിടന്നശേഷമാണ്​ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക്​ കൊണ്ടുപോകാന്‍ ആംബുലന്‍സ്​ ലഭിച്ചത്​.

ഒരുമണിക്കൂറിനു ശേഷമെത്തിയ സ്വകാര്യ ട്രസ്​റ്റിൻ്റെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. വൈക്കം സ്വദേശി തങ്കപ്പനാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചോ​ ടെയാണ് ഇദ്ദേഹം കെ.എസ്.ആര്‍.ടി.സി സ്​റ്റാന്‍ഡില്‍ തിയറ്റര്‍ റോഡിനോട് ചേര്‍ന്ന് കുഴഞ്ഞു വീണത്. മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്നതിനിടെ മുഖമടിച്ച്‌ വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *