KOYILANDY DIARY

The Perfect News Portal

ദേശീയ ഡോക്‌ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് ഡോ: പി.എം രാധാകൃഷ്ണനെ ആദരിച്ചു

കൊയിലാണ്ടി: അലയൻസ്‌ ഇന്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ദേശീയ ഡോക്ടർ ദിനം ആചരിച്ചു. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ 40 വർഷമായി ആതുരസേവന രംഗത്തും വിവിധ സാമൂഹിക – സാംസ്കാരിക തലത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ഡോ: പി.എം.രാധാകൃഷ്ണന് അലയൻസ് ഇന്റർ ക്ലബ്ബ് ഭാരവാഹികൾ
ഉപഹാരം നൽകി ആദരിച്ചു. അലയൻസ് ഡിസ്ട്രിക് ഗവർണർ കെ.സുരേഷ്ബാബു, ക്ലബ്ബ് പ്രസിഡന്റ് എൻ. ചന്ദ്രശേഖരൻ, സെക്രട്ടറി പി.കെ
ശ്രീധരൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *