KOYILANDY DIARY

The Perfect News Portal

എറണാകുളം മാര്‍ക്കറ്റ്‌ അടച്ചു; മറൈന്‍ ഡ്രൈവില്‍ കച്ചവടക്കാരുടെ സമാന്തര മാര്‍ക്കറ്റ്‌

കൊച്ചി: വ്യാപാരികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എറണാകുളം മാര്‍ക്കറ്റ് അടച്ചതോടെ കച്ചവടക്കാര്‍ മറൈന്‍ ഡ്രൈവില്‍ സമാന്തര കച്ചവടം തുടങ്ങി. സാമൂഹിക അകലമടക്കമുള്ള കോവിഡ് ജാഗ്രത പാലിക്കണമെന്ന് പൊലീസ് കച്ചവടക്കാരോട് ആവശ്യപ്പെട്ടു. എറണാകുളം മാര്‍ക്കറ്റിലെ സെൻ്റ്. ഫ്രാന്‍സിസ് കത്തീഡ്രല്‍ മുതല്‍ പ്രസ് ക്ലബ് റോഡ് വരെയുള്ള എറണാകുളം മാര്‍ക്കറ്റിൻ്റെ ഭാഗങ്ങള്‍ അടയ്ക്കുവാന്‍ ഇന്നലെയാണ് കളക്ടര്‍ എസ്. സുഹാസ് നിര്‍ദ്ദേശിച്ചത്. .

മുന്‍പ് രോഗം സ്ഥിരീകരിച്ച ഇലക്‌ട്രിക്കല്‍ സ്ഥാപനത്തിലെ ജോലിക്കാരൻ്റെ സഹ പ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്. അവര്‍ ജോലി ചെയ്തിരുന്ന വ്യാപാര സ്ഥാപനങ്ങള്‍ ആരോഗ്യ വകുപ്പിൻ്റെ നിര്‍ദേശത്തെ തുടര്‍ന്ന് അടച്ചു. മാര്‍ക്കറ്റില്‍ കൊവിഡ് ലക്ഷണങ്ങള്‍ ഉള്ള എല്ലാവരുടെയും സാമ്പിളുകള്‍ ശേഖരിക്കാനും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ റാന്‍ഡം പരിശോധന നടത്താനും കളക്ടര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. .

Leave a Reply

Your email address will not be published. Required fields are marked *