KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരിയിൽ പെൺകരുത്തിൽ കുളനിർമ്മാണം പൂർത്തിയാവുന്നു

കൊയിലാണ്ടി: ചേമഞ്ചേരിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ നിർമ്മിക്കുന്ന കുള നിർമ്മാണം പൂർത്തിയാവുന്നു. നാലാം വാർഡിൽ തുവ്വക്കോടാണ് കുളം നിർമ്മിക്കുന്നത്. 6 മീറ്റർ നീളവും, 5 മീറ്റർ വീതിയുമുള്ള കുളത്തിൻ്റെ ആഴം 2 മീറ്റർ ആണ്. 14 ദിവസം കൊണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ 180 പണിയെടുത്താണ് കുളം പൂർത്തിയാക്കിയത്. സി.ഡി.എസ്  മെമ്പർ ലിജിഷ മലയിൽ, മേസ്തിരി ഷീബ മലയിൽ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *