KOYILANDY DIARY

The Perfect News Portal

കോൺഗ്രസ്സ് (എസ്) നേതൃത്വത്തിൽ സി.കെ. ഗോവിന്ദൻ നായരുടെ 56 -ാം മത് ചരമവാർഷികം ആചരിച്ചു

കൊയിലാണ്ടി: സ്വാതന്ത്രസമര സേനാനിയും അവിഭക്ത കോൺഗ്രസ്സിന്റെ സുവർണ്ണകാലഘട്ടത്തിൽ കെ.പി സി.സി പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ചിരുന്ന സി.കെ. ഗോവിന്ദൻ നായരുടെ 56 മത് ചരമവാർഷികം കോൺഗ്രസ്സ് (എസ്) കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ആചരിച്ചു.  ജില്ലാ പ്രസിഡണ്ട് സി. സത്യചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ ബ്ലോക്ക് പ്രസിഡണ്ട് എ. വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി. രാമകൃഷ്ണൻ മാസ്റ്റർ, പി.കെ. ബാലകൃഷ്ണൻ കിടാവ്, എസ്. രവീന്ദ്രൻ, വള്ളിൽ ശ്രീജിത്ത്, പി.വി. സജിത്ത്, ഡി.കെ. മുകുന്ദൻ, പരശു ചേലിയ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *