KOYILANDY DIARY

The Perfect News Portal

കോഴിക്കോട് ജ്വല്ലറിയില്‍ തീപിടിത്തം

കോഴിക്കോട്: നഗരത്തില്‍ ജ്വല്ലറിയില്‍ തീപിടിത്തം. ആളപായമില്ല. കോട്ടൂളിയിലെ അപ്പോളോ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. പകല്‍ 11.30 ഓടെയാണ് ജ്വല്ലറിയുടെ ഒന്നാം നിലയില്‍ നിന്ന് പുക ഉയര്‍ന്നത്. പിന്നീട് കെട്ടിടമാകെ പുകയില്‍ മുങ്ങി.

ഫയര്‍ഫോഴ്സിൻ്റെ വിവിധ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. മൂന്നു നിലയുള്ളതാണ് ജ്വല്ലറി. ലോക് ഡൗണില്‍ താഴത്തെ നിലയേ പ്രവര്‍ത്തിക്കുന്നുള്ളു. നഷ്ടം കണക്കാക്കി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *