KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ്-കാപ്പാട് തകർന്ന തീരദേശ റോഡ് നവീകരിച്ചു

കൊയിലാണ്ടി: കാപ്പാട് തീരദേശ പാതയിലെ തകർന്ന് കിടന്ന ഭാഗങ്ങൾ ടാർ ചെയ്ത് നവീകരിച്ചു. കാപ്പാട് മുതൽ കൊയിലാണ്ടി ഹാർബർ വരെയുള്ള തീരദേശ റോഡിൽ പൊയിൽക്കാവ് മുതൽ കാപ്പാട് വരെ റോഡ് പൊളിഞ്ഞ് യാത്ര ദുഷ്കരമായിരുന്നു. നേരത്തെ കെ.ദാസൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് തീരദേശ റോഡ് നിർമ്മിച്ചത്. കൊയിലാണ്ടിയിലും മറ്റും ഗതാഗത കുരുക്കുണ്ടാവുമ്പോൾ വാഹനങ്ങൾ തീരദേശ റോഡ് വഴിയാണ് തിരിച്ചുവിടുന്നത്. എന്നാൽ പൊയിൽക്കാവ് മുതൽ ഒരു കിലോമീറ്ററിലധികം റോഡാണ് കടൽ ക്ഷോഭത്തിൽ പെട്ട് തകർന്നത്. യാത്ര ദുഷ്കരമായ തോടെ ഒരു കോടിയിലധികം കേന്ദ്ര റോഡ്സ് ഫണ്ടുപയോഗിച്ച് റോഡ് ടാർ ചെയ്ത് യാത്രാ യോഗ്യമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *