KOYILANDY DIARY

The Perfect News Portal

കിസാൻ സമൃദ്ധി 2020 ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മേപ്പയ്യൂർ പുതു തലമുറ കൃഷിയുടെ മഹത്വം ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്നും, കൃഷിയെ ലാഭക്കച്ചവടം മാത്രമായി കാണാതെ കൃഷിയുടെ സംരക്ഷകരാവാൻ പുതുതലമുറ തയ്യാറാകണമെന്നും, സംസ്ഥാന ഗവൺമെൻറ് കാർഷിക മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതികൾ കർഷകരിൽ എത്തിക്കുന്ന കാര്യത്തിൽ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുമെന്നും, മേലടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് K കുഞ്ഞിരാമൻ പറഞ്ഞു..
ലോക്ക് ഡൗണിൽ അതിജീവനം സമ്മിശ്ര കൃഷിയുമായി ഫാർമേഴ്സ് അസേസിയേഷൻ ഓഫ് ഇന്ത്യ FAOI സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിസാൻ സമൃദ്ധി 2020 പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. FAOI ജില്ലാ കമ്മിറ്റി അംഗം MK കൃഷ്ണദാസിൻെറ വീട്ടു വളപ്പിൽ കേരശ്രീ നാളീകേര തയ്യും കദളിവാഴകന്നും നട്ട് കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. യോഗത്തിൽ FAOI സെൻട്രൽ കമ്മിറ്റി സെക്രട്ടറി KM സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. FAOI സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മൂലത്ത് കുട്ട്യാലി, സന്തോഷ് പരുവച്ചേരി, KP കൃഷ്ണവേണി അഗിഷ എ,സ്സ് FAOI ജില്ലാ കമ്മിറ്റി അംഗങ്ങളായ KP മാധവൻ, KP ശബരീനഥ് എന്നിവർ പങ്കെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *