KOYILANDY DIARY

The Perfect News Portal

താമരശ്ശേരി ചുരത്തില്‍ വാഹനാപകടം: മദ്രസാധ്യാപകന്‍ മരിച്ചു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഇന്നലെ വൈകിട്ട് ഉണ്ടായ വാഹനാപകടത്തില്‍ മദ്രസ അധ്യാപകന്‍ മരിച്ചു. കര്‍ണ്ണാടകയിലെ കുടക് അയ്യങ്കേരി വില്ലേജിലെ പൊറ്റക്കാട് അബ്ദുറഹിമാന്റെ മകന്‍ അബുത്വാഹിര്‍ ആണ് മരിച്ചത്. താമരശ്ശേരി അടിവാരത്തുള്ള മദ്രസയിലെ അദ്ധ്യാപകനും പുതുപ്പാടി പള്ളിദര്‍സിലെ മതപഠന വിദ്യാര്‍ത്ഥിയുമാണ് ഇയാള്‍.

അബൂതാഹിര്‍ സഞ്ചരിച്ച ബൈക്ക് ഇന്നോവ കാറിലിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ പരിക്കേറ്റ അബൂത്വാഹിറിനെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *