KOYILANDY DIARY

The Perfect News Portal

സിനിമാ സെറ്റ് തകര്‍ത്ത കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍; കലാപനീക്കത്തിന്‌ കാപ്പയടക്കം ജാമ്യമില്ലാ വകുപ്പുകള്‍

കൊച്ചി> സിനിമാ ചിത്രീകരണത്തിന് കാലടി ശിവരാത്രി മണപ്പുറത്ത് ഒരുക്കിയ പള്ളിയുടെ മാതൃക ‘ഹിന്ദുവികാരം വൃണപ്പെടുത്തുന്നു’വെന്നാരോപിച്ച്‌ തകര്‍ത്ത കേസില്‍ മൂന്നുപേരെക്കൂടി പെരുമ്ബാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ പിടിയിലായവര്‍ അഞ്ചായി.

സംഘപരിവാര്‍ സംഘടനയായ ബജ്റംഗ്ദളിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇരിങ്ങോള്‍ കാവശേരി കെ ആര്‍ രാഹുല്‍ (23), കൂടാലപ്പാട് നെടുമ്ബിള്ളി എന്‍ എം ഗോകുല്‍ (25), കീഴില്ലം വാഴപ്പിള്ളില്‍ വി ആര്‍ സന്ദീപ് കുമാര്‍ (33) എന്നിവരാണ് ചൊവ്വാഴ്ച പിടിയിലായത്. കൊലക്കേസ് അടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട മുഖ്യപ്രതി കാര രതീഷിനെയും മുഴക്കുട അകനാട് തേവരക്കുടി രാഹുല്‍ രാജിനെയും (19) തിങ്കളാഴ്ച പിടികൂടിയിരുന്നു. അഞ്ചുപേരെക്കൂടി ഇനിയും പിടികൂടാനുണ്ട്.

കേസിലെ പ്രതികള്‍ക്കെതിരെ കാപ്പ ചുമത്താന്‍ നടപടി സ്വീകരിക്കുമെന്ന് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. മതസ്പര്‍ധയുണ്ടാക്കി കലാപത്തിന് വഴിയൊരുക്കിയെന്ന കുറ്റംചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. നിയമവിരുദ്ധമായി മാരകായുധങ്ങളുമായി സംഘംചേരല്‍, ആയുധങ്ങളുമായി കലാപനീക്കം, ഭവനഭേദനം, മോഷണം, സ്വത്ത് നശിപ്പിക്കല്‍, കുറ്റകൃത്യങ്ങള്‍ക്കായി അഞ്ചില്‍ കൂടുതല്‍ ആളുകള്‍ സംഘംചേരല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. എപ്പിഡമിക് ആക്ടുപ്രകാരവും പ്രതികള്‍ക്കെതിരെ കേസെടുത്തു. മിക്ക വകുപ്പുകളും ജാമ്യം ലഭിക്കാത്തവയാണ്.

Advertisements

മുഖ്യപ്രതി രതീഷ് മൂന്ന് കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 29 കേസുകളില്‍ പ്രതിയാണ്. കാലടി, നീലീശ്വരം, മലയാറ്റൂര്‍ മേഖലയില്‍ കഞ്ചാവ്, ക്വട്ടേഷന്‍, പണമിടപാട്, മണല്‍കടത്ത്, വ്യാജവാറ്റ് സംഘങ്ങളിലുള്ളവരാണ് പ്രതികള്‍

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’ എന്ന സിനിമയ്ക്കായി 80 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച സെറ്റാണ് തകര്‍ത്തത്. ശിവരാത്രി ആഘോഷസമിതിയുടെയും കാലടി പഞ്ചായത്തിന്റെയും അനുമതിയോടെ കഴിഞ്ഞ ഫെബ്രുവരിയിലാണ് പള്ളിയുടെ മാതൃക നിര്‍മിച്ചത്.
പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തും

Leave a Reply

Your email address will not be published. Required fields are marked *