KOYILANDY DIARY

The Perfect News Portal

കണ്ണൂരിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു

കണ്ണൂര്‍: കോവിഡ് പ്രതിരോധത്തില്‍ വ്യാപൃതരായി ഇരിക്കുന്ന ഘട്ടത്തില്‍ രാഷ്ട്രീയ അക്രമങ്ങള്‍ അരങ്ങേറുന്നത് കണ്ണൂരില്‍ പോലീസിന് തലവേദനയാകുന്നു. കണ്ണൂര്‍ കണ്ണപുരത്ത് സി.പി.എം പ്രവര്‍ത്തകന് നേരെ ഇന്നലെ ആക്രമണം ഉണ്ടായി. സി. പി. എം തൃക്കോത്ത് ബ്രാഞ്ച് അംഗവും, ഡി വൈ എഫ് ഐ മേഖലാ കമ്മിറ്റി അംഗവുമായ മാറ്റാങ്കില്‍ സ്വദേശി ആദര്‍ശിനെയാണ് വെട്ടി പരിക്കേല്‍പ്പിച്ചത്.

തലയ്ക്കും കൈക്കും പരിക്കേറ്റ ആദര്‍ശിനെ ചെറുക്കുന്നിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദര്‍ശിനെ അക്രമിച്ചതില്‍ ആര്‍ എസ് എസ് – ബി ജെ പി നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. 

Leave a Reply

Your email address will not be published. Required fields are marked *