KOYILANDY DIARY

The Perfect News Portal

വീടിന് മേൽക്കൂരയൊരുക്കി സേവാഭാരതി പ്രവർത്തകർ

കൊയിലാണ്ടി: വീടിന് മേൽക്കൂരയൊരുക്കി സേവാഭാരതി പ്രവർത്തകർ. കൊല്ലം SNDP കോളജിന്  സമീപം കുന്നിയോറ മലയിൽ രാധയും മകളും വർഷങ്ങളായി താമസിക്കുന്നത് ഫ്ലക്സുകൾ കൊണ്ട് മൂടിയ മേൽക്കൂരക്ക് കീഴിലാണ്. കാറ്റിലും, മഴയിലും മേൽക്കൂര നിലം പതിക്കുമെന്ന പേടി കാരണം അടുത്തുള്ള വായനശാലയിലാണ് അഭയം പ്രാപിക്കുന്നത്. പെൻഷൻ ലഭിക്കുന്നതുകൊണ്ടാണ് ജീവിതം കഴിഞ്ഞു പോകുന്നത്. നാഷണൽ ഹൈവേ ബൈപാസ്സിന് അക്വയർ ചെയ്ത സ്ഥലമായതിനാൽ വീടിന് അററകുറ്റപണികളും ചെയ്യാൻ കഴിയുന്നില്ല
ആരെങ്കിലും വീടിന് മുകളിൽ ഒരു താർ പായയെങ്കിലും വലിച്ചുകെട്ടിത്തരൂ എന്ന അറുപത്തഞ്ചുകാരിയുടെ അഭ്യർത്ഥന മാദ്ധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്നാണ് കൊയിലാണ്ടി സേവാഭാരതി പ്രവർത്തകർ അവിടെയെത്തിയത്. അമ്മയുടെ ആവശ്യപ്രകാരം വീടിനു മുകളിൽ കവുങ്ങ് ഉപയോഗിച്ച് മേൽക്കൂര നിർമിച്ച് ടാർപോളിൻ ഷീറ്റ് കൊണ്ട് മൂടി വീട് താമസയോഗ്യമാക്കി കൊടുക്കുകയും ചെയ്തു വി.എം മോഹനൻ (സേവാഭാരതി ജില്ലാ സിക്രട്ടറി) വി.ഗോപിനാഥൻ, രജി കെ.എം, മോഹനൻ കല്ലേരി ,സജിത്ത് എം.വി, മുരളി കെ.കെ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *