KOYILANDY DIARY

The Perfect News Portal

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു

ഡല്‍ഹി: ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട വള്ളിക്കോട് കോട്ടയം സ്വദേശിനി പാറയില്‍ പുത്തന്‍വീട് പി കെ അംബിക(46) ആണ് മരിച്ചത്. ചികിത്സയിലിരിക്കവേ ആരോഗ്യനില വഷളാകുകയും ഞായറാഴ്ച വൈകിട്ട് 3.45ഓടെ മരണം സംഭവിക്കുകയുമായിരുന്നു.

മെയ് 22 നാണ് അംബികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കോവിഡ് -19 ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച കോവിഡ് -19 ഐസിയുവിലേക്ക് മാറ്റി. ഉച്ചയോടെ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *