KOYILANDY DIARY

The Perfect News Portal

കൊറോണ കാരണം മുടങ്ങിയ എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷകൾ വീണ്ടും നടത്താനുള്ള ഒരുക്കങ്ങൾ കൊയിലാണ്ടിയിൽ പൂർത്തിയായി

കൊയിലാണ്ടി: കൊറോണ കാരണം മുടങ്ങിയ എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷകൾ വീണ്ടും നടത്താനുള്ള ഒരുക്കങ്ങൾ കൊയിലാണ്ടിയിൽ പൂർത്തിയായി. നഗരസഭാ കണ്ടീജൻ്റ് ജീവനക്കാർ, ഫയർഫോഴ്സ്, വിദ്യാർത്ഥികൾ, പി.ടി.എ. തുടങ്ങിയവയുടെ സഹകരണത്തോടെ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്., ജി.ജി.എച്ച്.എസ്.എസ്, മാപ്പിള എച്ച്.എസ്.എസ്. എന്നിവടങ്ങളിൽ മുഴുവൻ ക്ലാസ് മുറികളും അണുനശീകരണം നടത്തി. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് ൽ നടന്ന ഉൽഘാടന പരിപാടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ ചെയ്തു.

ഹെയർസെക്കണ്ടറി പ്രിൻസിപ്പാൾ, പി. വൽസല, ഹൈസ്കൂൾ ഡെ. ഹെഡ്മിസ്ട്രസ് ഊർമ്മിള, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, പി.ടി.എ.പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത്, വി. സുചീന്ദ്രൻ, പി. സുധീർ കുമാർ, പി. ബിജു, ശ്രീലാൽ പെരുവട്ടൂർ എന്നിവർ നേതൃത്വം നൽകി. അണു നശീകരണത്തിന് കൊയിലാണ്ടി ഫയർ & റെസ്ക്യൂ സ്റ്റേഷൻ അസി. ഓഫീസർ കെ. സതീശൻ, റസ്ക്യൂ ഓഫീസർ ഒ.കെ. അമൽരാജ്, ഹോം ഗാർഡ്, മാരായ പി. പ്രദീപൻ, പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.

പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക്, മാസ്ക്ക്, കൈ കഴുകാനുള്ള സംവിധാനം, കുടിവെള്ള സൗകര്യവും എന്നിവ സജീകരിച്ചതായി കെ. ഷിജു മാസ്റ്റർ അറിയിച്ചു. കൊയിലാണ്ടി മേഖലയിൽ നിന്നും മൂവ്വായിരത്തിലധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നുണ്ട്.

Advertisements

 

Leave a Reply

Your email address will not be published. Required fields are marked *