KOYILANDY DIARY

The Perfect News Portal

ക്വോറൻ്റൈനിൽ കഴിയുന്ന പ്രവാസികൾക്ക് നോമ്പുതുറയ്ക്കാവശ്യാമായ പഴവർഗ്ഗങ്ങൾ കൈമാറി

കൊയിലാണ്ടി. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ക്വോറൻ്റൈനിൽ കഴിയുന്ന പ്രവാസി സഹോദരൾങ്ങൾക്ക്  നോമ്പുതുറയ്ക്കാവശ്യാമായ പഴവർഗ്ഗങ്ങൾ എത്തിച്ച് നൽകി മാതൃകയായിരിക്കുകുകയാണ് നിർമ്മാണതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു). കൊയിലാണ്ടി നഗരസഭാ പരിധിയിലുള്ള പ്രവാസി സഹോദരങ്ങൾക്കാണ്  കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴവർഗ്ഗങ്ങൾ എത്തിച്ച് നൽകിയത്.

കൊയിലാണ്ടി കമ്മ്യണിറ്റി കിച്ചണിൽ നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യന് മേഖലാ സെക്രട്ടറി വി.എം. സിറാജ് ഫ്രൂട്സ് കൈമാറി. മേഖലാ പ്രസിഡണ്ട് പി.കെ. സന്തോഷ്, കമ്മിറ്റി അംഗം നഗരസഭ കൌൺസിലർ പി.എം. ബിജു, നഗരസഭ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. ഭാസ്ക്കരൻ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ രമേശൻ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *