KOYILANDY DIARY

The Perfect News Portal

കൃഷിഭവനുകൾ കാർഷിക സൗഹൃദ സേവന കേന്ദ്രങ്ങളായി മാറണം 

മേപ്പയ്യൂർ; കൃഷിഭവനുകൾ കാർഷിക സൗഹൃദ സേവന കേന്ദ്രങ്ങളായി മാറണമെന്നും കൃഷി ശാസ്ത്രജഞൻമാരുടെ സേവനം കർഷകർക്ക് മതിയാംവിധം ലഭ്യമാക്കണമെന്ന് പേരാമ്പ്ര ബ്ളേക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.സി.  സതി. ലോക്ക് ഡൗണിൽ അതിജീവനം സമ്മിശ്ര കൃഷിയുമായി  ഫാർമേഴ്സ് അസോസിയേഷൻ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിസാൻ സമൃദ്ധി 2020 സോണൽ തല ഉദ്ഘാടനം FAOI ദേശിയ കൗൺസിൽ അംഗം കീഴലത്ത് കുഞ്ഞിരാമൻെറ വീട്ടു വളപ്പിൽ കേരശ്രീ നാളീകേര തെെ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കകയായിരുന്നു അവർ.
FAOI ദേശിയ ജനറൽ സെക്രട്ടറി കെ.എം. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വെെസ് പ്രസിഡണ്ട് കെ.പി. ഗംഗാധരൻ മാസ്റ്റർ, പേരാമ്പ്ര കൃഷി അസിസ്ററൻറ് ലിജീഷ്, FAOI സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം. വേലായുധൻ, സന്തോഷ് പെരുവഞ്ചേരി, എം കുട്ട്യാലി, കെ.പി. കൃഷ്ണവേണി, അഗിഷ എസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *