KOYILANDY DIARY

The Perfect News Portal

കോവിഡ് സംശയങ്ങൾ മുഖ്യമന്ത്രിയോട് ചോദിക്കാം ട്വിറ്ററിൽ മറുപടി പറയും

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുജനങ്ങള്‍ക്ക് മറുപടി നല്‍കുന്നു. ട്വിറ്ററിലാണ് സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ മുഖ്യമന്ത്രി നേരിട്ട് മറുപടി നല്‍കുന്നത്. ശനിയാഴ്ച പകല്‍ പന്ത്രണ്ട് മുതലാണ് ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയോട് സംവദിക്കാന്‍ അവസരമുള്ളത്. #AskPinarayiVijayan എന്ന ഹാഷ് ടാഗിലാണ് ചോദ്യങ്ങള്‍ ചോദിക്കേണ്ടത്.

ട്വിറ്റര്‍ ഇന്ത്യയുടെ “ആസ്ക് ദ സിഎം’ എന്ന പരിപാടിയുടെ ഭാഗമായാണ് മുഖ്യമന്ത്രി ട്വിറ്റര്‍ തത്സമയ ചോദ്യോത്തരത്തില്‍ പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *