KOYILANDY DIARY

The Perfect News Portal

ബുധനാഴ്​ച സര്‍വീസ്​ നടത്തിയ സ്വകാര്യ ബസുകളുടെ ചില്ല് അടിച്ചു​ തകര്‍ത്തു

കോഴിക്കോട്​: ജില്ലയില്‍ ബുധനാഴ്​ച സര്‍വീസ്​ നടത്തിയ സ്വകാര്യ ബസുകളുടെ ചില്ല്​ രാത്രിയില്‍ അജ്ഞാതര്‍ തകര്‍ത്തു. കൊളക്കാടന്‍ ഗ്രൂപ്പി​ൻ്റെ രണ്ട്​ ബസുകളുടെയും എം.എം.ആര്‍ ​ഗ്രൂപ്പി​ൻ്റെ ഒരു ബസി​ൻ്റെയും ചില്ലുകളാണ്​ തകര്‍ത്തത്​. മാവൂര്‍ പി.ഡബ്ല്യു.ഡി ഓഫിസിന്​ മുമ്ബില്‍ നിര്‍ത്തിയിട്ടതായിരുന്നു ഈ ബസുകള്‍​.

കൂടാതെ വ്യാഴാഴ്​ച മുതല്‍ സര്‍വീസ്​ നടത്താന്‍ തീരുമാനിച്ച ബനാറസി​ൻ്റെ രണ്ട്​ ബസുകളും തകര്‍ത്തിട്ടുണ്ട്​. ഇതില്‍ ഒന്ന്​ ടൂറിസ്റ്റ്​ ബസാണ്​. മൂന്ന്​ വ്യത്യസ്​ത സ്ഥലങ്ങളിലായി നിര്‍ത്തിയിട്ട ബസുകളാണ്​ ആക്രമിക്കപ്പെട്ടത്​. കല്ലെറിഞ്ഞും അടിച്ചുമാണ്​ ചില്ലുകള്‍ തകര്‍ത്തത്​.

ബസുകള്‍ നിരത്തിലിറക്കരുതെന്ന സ്വകാര്യ ബസ്​ സംഘടനകളുടെ എതിര്‍പ്പ്​ മറി കടന്നാണ്​ ഈ ബസുകള്‍ ബുധനാഴ്​ച സര്‍വീസ്​ നടത്തിയത്​​. അതിനാല്‍ തന്നെ ഈ സംഘടനയില്‍പെട്ട ബസുടമകളുടെയോ തൊഴിലാളികളുടെയോ ഭാഗത്തു നിന്നാവാം ആക്രമണമുണ്ടായതെന്നാണ്​ തകര്‍ക്ക​പ്പെട്ട ബസി​​ൻ്റെ ഉടമകളും തൊഴിലാളികളും കരുതുന്നത്​. സംഭവത്തില്‍ ബസുടമകള്‍ മാവൂര്‍ പൊലീസ്​ സ്​റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്​. പൊലീസ്​ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി​.

Advertisements

Leave a Reply

Your email address will not be published. Required fields are marked *