KOYILANDY DIARY

The Perfect News Portal

നിര്‍ത്തിവെച്ച സര്‍വീസ്​ പുനരാരംഭിക്കുമെന്ന്​ സ്വകാര്യ ബസുടമകള്‍

തിരുവനന്തപുരം: നിര്‍ത്തിവെച്ച സര്‍വീസ്​ പുനരാരംഭിക്കുമെന്ന്​ സ്വകാര്യ ബസുടമകള്‍. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ്​ തീരുമാനം. പല ബസുകളും അറ്റകുറ്റ പണികളിലാണ്​. അത്​ തീരുന്ന മുറക്ക്​ അവ സര്‍വീസ്​ നടത്തിത്തുടങ്ങുമെന്നും ചില ബസുകള്‍ ഇന്നു തന്നെ നിരത്തിലിറങ്ങിയിട്ടുണ്ടെന്നും ബസുടമകളുടെ സംഘടന നേതാക്കള്‍ ​ പറഞ്ഞു.

എത്രയും വേഗത്തില്‍ സര്‍വീസുകള്‍ ആരംഭിക്കുവാന്‍ തയാറാണെന്ന കാര്യം സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്​. സര്‍ക്കാറിനെ ധിക്കരിക്കുവാനോ വെല്ലുവിളിക്കുവാനോ തയാറല്ല. ഈ കോവിഡ്​ കാലഘട്ടത്തില്‍ സര്‍ക്കാറിനും ജനങ്ങള്‍ക്കും ഒപ്പം നിന്നുകൊണ്ട്​ മുന്നോട്ടുപോകാനാണ്​ തീരുമാ​നമെന്നും​ നേതാക്കള്‍ പറഞ്ഞു.

ഡീസലടിക്കാനോ ജീവനക്കാര്‍ക്ക്​ ശമ്ബളം കൊടു​ക്കാനോ പര്യാപ്​തമാവാത്ത വിധം വലിയ നഷ്​ടം സംഭവിക്കുകയാണെങ്കില്‍ അക്കാര്യം സര്‍ക്കാറിനെ അറിയിക്കും​. തങ്ങളുടെ വിഷമം കേള്‍ക്കാനുള്ള സന്‍മനസ്​ സര്‍ക്കാറിനുണ്ടെന്നാണ്​ വിശ്വസിക്കുന്നതെന്നും ബസുടമകളുടെ പ്രതിനിധികള്‍ വ്യക്തമാക്കി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *