KOYILANDY DIARY

The Perfect News Portal

തമിഴ്നാട്ടിലെ വൈന്‍ ഷോപ്പില്‍ നിന്ന് കേരളത്തിലേയ്ക്ക് കടത്താന്‍ ശ്രമിച്ച മദ്യവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

പാറശാല: തമിഴ്നാട്ടിലെ വൈന്‍ ഷോപ്പില്‍ നിന്ന് കേരളത്തിലേയ്ക്ക് കടത്താന്‍ ശ്രമിച്ച മദ്യവുമായി രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. ഇഞ്ചിവിള അരുവാന്‍കോട് പാറപുത്തന്‍വീട്ടില്‍ റെജിന്‍ (20), തമിഴ്നാട് തിരുവള്ളുര്‍ മാധവറാം വള്ളുവര്‍ കുടിയിരിപ്പ് വീട്ടില്‍ ബെല്‍വിന്‍ (30) എന്നിവരാണ് പിടിയിലായത്.

കേരള- തമിഴ് നാട് അതിര്‍ത്തി പ്രദേശമായ ഇഞ്ചിവിള വഴി ബൈക്കില്‍ കടത്താന്‍ ശ്രമിച്ച 180 മില്ലിയുടെ പതിമൂന്ന് കുപ്പി വിദേശ നിര്‍മ്മിത മദ്യമാണ് ഇവരുടെ വാഹനത്തില്‍ നിന്നും കണ്ടെത്തിയത്. സബ് ഇന്‍സ്പെക്ടര്‍ ശ്രീലാല്‍ ചന്ദ്ര ശേഖരന്‍, ജി.എസ്.ഐ രാധാകൃഷ്ണന്‍ തുടങ്ങിയ സംഘമാണ് മദ്യം പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ യുവാക്കളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *